Skip to main content

അഞ്ചാം ക്ലാസ് പ്രവേശനം

പട്ടിക വര്‍ഗ വികസന വകുപ്പിന് കീഴിലുളള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും മറ്റ് എംആര്‍എസ് കളിലേക്കും അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കൂടരുത്. പ്രത്യേക ദുര്‍ബല  ഗോത്ര വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധി ബാധകമല്ല. www.stmrs.in പോര്‍ട്ടല്‍ മുഖേനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 23. ഫോണ്‍ : 04735 227703,  04735 221044.

date