Post Category
ചെങ്ങറ പുനരധിവാസ പദ്ധതി : പട്ടികജാതി വിഭാഗ ഗുണഭോക്താക്കള്‍ സമ്മതപത്രം നല്‍കണം
ചെങ്ങറ ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ലഭ്യമായ ഭൂമി, ചെങ്ങറ പുനരധിവാസ പാക്കേജ് പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പതിച്ചു നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി, കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ ആദിവാസി പുനരധിവാസ വികസന മിഷന് ( റ്റി ആര് ഡി എം ) മുഖേന പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കിയുള്ള 63.6 ഏക്കര്‍ ഭൂമി പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നു.
പ്രസ്തുത ഭൂമി സ്വീകരിക്കാന്‍ സന്നദ്ധരായ ചെങ്ങറ പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗ ഗുണഭോക്താക്കള്‍ ഫെബ്രുവരി ഏഴ് മുതല്‍ 13 വരെയുള്ള തീയതികളില്‍ പത്തനംതിട്ട ജില്ലാ കലക്ടറേറ്റിലെ ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്) ഓഫീസില്‍ ഹാജരായി സമ്മതപത്രം നല്‍കണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments