Post Category
ഉന്നത വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2025 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര/കേരള സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി, ഐ.ടി.ഐ, ടി.ടി.സി. പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ് , ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും കര്‍ഷകതൊഴിലാളിയാണെന്ന യൂണിയന് സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം. വെബ്സൈറ്റ് : ww.agriworkersfund.org അവസാന തീയതി ഫെബ്രുവരി 16 വൈകിട്ട് അഞ്ച്. ഫോണ്‍ : 0468-2327415.
date
- Log in to post comments