Skip to main content

സി.എം. മെഗാ ക്വിസ്; ജില്ലാതല മത്സരം ഇന്ന്

കേരളത്തിന്റെ സാമൂഹിക ചരിത്രം അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സി.എം. മെഗാ ക്വിസ് മത്സരത്തിന്റെ ജില്ലാതല പോരാട്ടം ഇന്ന് (ഫെബ്രുവരി 3) സെൻ്റ് തെരേസാസ് കോളേജില്‍ നടക്കും. രാവിലെ 9.30-ന് സ്‌കൂള്‍തല മത്സരങ്ങളും ഉച്ചക്ക് 1.30 ന് കോളേജുതല മത്സരങ്ങളും ആരംഭിക്കും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ തുടങ്ങും. 

സ്‌കൂള്‍തല മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളിൽ നിന്നായി  30 ടീമുകളും, കോളേജുതല മത്സരത്തിൽ 190 ടീമുകളും പങ്കെടുക്കും. 

ജില്ലയിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാൻ അവസരം ഉണ്ടാകും. ജില്ലാതല മത്സര വിജയികള്‍ക്ക് മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ സമ്മാനമായി ലഭിക്കും. ശരിയുത്തരം നല്‍കുന്ന കാണികള്‍ക്കും സമ്മാനങ്ങളുണ്ടാകും.

സ്‌കൂള്‍തല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും,  മൂന്നാം സമ്മാനമായി രണ്ട് ലക്ഷo രൂപയും  ലഭിക്കും. കോളേജുതല മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നല്‍കും. മെമന്റോ, പ്രശസ്തി പത്രം എന്നിവയും വിജയികള്‍ക്ക് ലഭിക്കും.

ഇന്‍ഫര്‍മേഷന്‍ ആൻഡ് പബ്ലിക് റിലേഷൻസ്, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

date