Skip to main content

ലോകായുക്ത ക്യാമ്പ് സിറ്റിങ് ഫെബ്രുവരി 10 മുതൽ 12 വരെ

കേരള ലോകായുക്തയുടെ നേതൃത്വത്തിൽ 2026 ഫെബ്രുവരി മാസത്തെ ക്യാമ്പ് സിറ്റിങുകൾ തൃശ്ശൂർ,കോട്ടയം ജില്ലകളിൽ നടക്കും.  ഫെബ്രുവരി 10, 11 തീയതികളിൽ തൃശ്ശൂർ തിരുവമ്പാടി കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റീജിയണൽ ഓഫീസിലും, ഫെബ്രുവരി 12-ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലുമാണ് സിറ്റിങുകൾ നടക്കുക.രാവിലെ 10.30 മുതൽ ആരംഭിക്കുന്ന സിറ്റിങുകളിൽ ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ കേസുകൾ പരിഗണിക്കും. ക്യാമ്പിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികൾ   പൊതുജനങ്ങൾക്ക് നേരിട്ട് സമർപ്പിക്കാം.

സംരംഭകർക്ക് വിദഗ്ധരുമായി സംവദിക്കാൻ അവസരം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകർക്കായി എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിക്കും. ഫെബ്രുവരി അഞ്ച് രാവിലെ 10 ന്  ജില്ലാ പഞ്ചായത്ത് ഹാളിലാണ് ക്ലിനിക് നടക്കുക. സംരംഭകർക്കും / സംരംഭം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും മാർക്കറ്റിങ്, ജി.എസ്.ടി, എക്സ്പോർട്ട്, ബിസിനസ്സ് നിയമം, ലൈസൻസുകൾ, ബ്രാൻഡിങ്, ഐ.പി.ആർ, എ.ഐ സാധ്യതകൾ, ബാങ്കിങ് തുടങ്ങിയ  മേഖലകളിലെ വിദഗ്‌ധരുമായി നേരിട്ട് സംവദിക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്  സി.എ വിജയകുമാരി: 9188770590 (ഇടപ്പള്ളി ബ്ലോക്ക്/ തൃക്കാക്കര മുനിസിപ്പാലിറ്റി), കെ.കെ രാജേഷ്: 9446577578 (മുളന്തുരുത്തി ബ്ലോക്ക്), ടി.ആർ. റോജിമോൻ: 9946924636 (മരട്/ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി), ജെയ്‌സൺ ഡേവിഡ്: 9400669034 (കൊച്ചിൻ കോർപ്പറേഷൻ), സൗമി വൈ സബിത: 9495635919 (കളമശ്ശേരി മുനിസിപ്പാലിറ്റി) എന്നിവരുമായി ബന്ധപ്പെടുക.

date