പേഴയ്ക്കാപ്പിള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ സന്ദർശനം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കി സ്കൂളിൻ്റെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി സ്കൂൾ പി.ടിഎ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച് തയ്യാറാക്കിയ സ്കൂൾ വികസന പദ്ധതി വിലയിരുത്തുന്നതിനായാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സന്ദർശനം നടത്തിയത്.
സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങളും നടപ്പിലാക്കേണ്ട പദ്ധതികളും വിശദമായി പരിശോധിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
സ്കൂളിൽ നടന്ന വികസന സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു. മെമ്പർ മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നെജി ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡൻ്റ് ഫൈസൽ മുണ്ടങ്ങാമറ്റം, സ്കൂൾ പ്രിൻസിപ്പാൾ ടി.ബി. സന്തോഷ്, ഹെഡ്മിസ്ട്രസ് എ സഫീന എന്നിവർ സംസാരിച്ചു.
- Log in to post comments