Skip to main content

പി എസ്‌ സി പ്രായോഗിക പരീക്ഷ

എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് II, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (ഡയറക്ട് ആൻ്റ് ബയ് ട്രാൻസ്ഫർ) (കാറ്റഗറി നമ്പർ 621/2024 & 622/2024) തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായുള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 17 മുതൽ 24  വരെയുള്ള തീയതികളിൽ കളമശ്ശേരി  ഡി എച്ച് ക്യു ക്യാമ്പ് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും.  ഉദ്യോഗാർത്ഥികൾ തങ്ങൾക്ക്  അനുവദിച്ചിട്ടുള്ള തീയതിയിൽ പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 5.30 ന്  അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.

date