Skip to main content

ഫുഡ് സ്‌കേപ്പിങ്ങ് പദ്ധതി: രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം ഫെബ്രുവരി 13 ന് 

ഹരിത കര്‍മസേന ഒരുക്കുന്ന സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന്റെ ഭാഗമായുള്ള ഫുഡ് സ്‌കേപ്പിങ്ങ് പദ്ധതി രണ്ടാം ഘട്ട വിളവെടുപ്പ് ഉദ്ഘാടനം ഫെബ്രുവരി 13 ന് . കുലശേഖരപതിയിലെ ജില്ലാ കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ രാവിലെ 9.30 ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ തൈനടീല്‍ ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ അന്‍സര്‍ മുഹമ്മദ് അധ്യക്ഷനാകും. പത്തനതിട്ട നഗരസഭയുടെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് പദ്ധതി.

date