Skip to main content

ജില്ലാതല അറിയിപ്പുകൾ

 

പ്രവാസി വോട്ടർമാർ ബൂത്ത് നമ്പർ രേഖപ്പെടുത്തി നൽകണം 

അഴീക്കോട് നിയോജക മണ്ഡലത്തിൽ ഫോം ആറ് എ പ്രകാരം പ്രവാസി വോട്ടിന് അപേക്ഷ നൽകിയിട്ടുള്ളവർ അപേക്ഷ ഏതു ബൂത്തിലേക്കാണ് അയക്കേണ്ടതെന്ന് നാട്ടിലുള്ള ബന്ധുക്കൾ മുഖേന അറിയിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടിൽ ബൂത്ത് നമ്പർ രേഖപ്പെടുത്തി ഫെബ്രുവരി നാലിന് മുൻപ് കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഇ.ആർ.ഒ ഓഫീസിൽ സമർപ്പിക്കണം. 

ഫീൽഡ് റെസ്പോൺസ് ഓഫീസർ നിയമനം

മുതിർന്ന പൗരൻമാരെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും ശാക്തീകരിക്കാനും അവരുടെ സുരക്ഷ, ക്ഷേമം, സമൂഹത്തിലേക്കുള്ള പുനഃസംയോജനം എന്നിവ ഉറപ്പാക്കാനും റാപ്പിഡ് റെസ്പോൺസ് ടീം ഫീൽഡ് റെസ്പോൺസ് ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 
സോഷ്യൽ വർക്ക്/സോഷ്യോളജി/സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സാമൂഹ്യ സേവന മേഖലകളിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. മലയാളം/ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവും ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ആവശ്യമാണ്. മുതിർന്ന പൗരൻമാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിർവഹണത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി ഏഴിന് രാവിലെ പത്ത് മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കും. ഫോൺ: 8281999015

ഫിസിയോ തെറാപിസ്റ്റ് നിയമനം

കുന്നോത്തുപറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ആഴ്ചയിൽ മൂന്നുദിവസം ദിവസവേതന വ്യവസ്ഥയിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി പി ടി രജിസ്ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ കുന്നോത്തുപറമ്പ് കുടുംബാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണം. അപേക്ഷകൾ medicalofficerkunnothparamba@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഫെബ്രുവരി പത്തിനകം ലഭിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0490 2313266

പ്രൊജക്ട് മാനേജർ ഒഴിവ്

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ചോല സുരക്ഷാ പദ്ധതിയിൽ പ്രൊജക്റ്റ് മാനേജരുടെ ഒഴിവുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സോഷ്യൽ വർക്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ കണ്ണൂർ സൗത്ത് ബസാർ, മൊട്ടമ്മൽ റോഡ്, ഒമേഗ ബിൽഡിംഗിലുള്ള ചോല സുരക്ഷാ ഓഫീസിൽ ഫെബ്രുവരി ആറിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോൺ: 9744510930, 9562447664, 04973589554

കെൽട്രോണിൽ അധ്യാപക കോഴ്സുകൾ

കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി തലശ്ശേരി എ.വി.കെ. നായർ റോഡിൽ സഹാറ സെന്ററിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ എത്തണം. ഫോൺ: 9072592412, 8281379524

കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് 

മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽ കോഴിക്കുഞ്ഞുങ്ങൾ വിതരണത്തിന് തയ്യാറായി. പിട 25 രൂപ, പൂവൻ അഞ്ച് രൂപ, ഇനം തിരിക്കാത്തവ 22 രൂപ നിരക്കിലുമാണ് വിതരണം ചെയ്യുക. ആവശ്യക്കാർ 0497-271168 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം. 

ടെണ്ടർ ക്ഷണിച്ചു

കാസർഗോഡ് കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്‌കൂളിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ പഠന ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നതിന് രജിസ്റ്റർ ചെയ്ത പരിചയ സമ്പന്നരായ ട്രാവൽ ഏജൻസികളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി പത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കകം ലഭിക്കണം. ഫോൺ: 8848554706

ലേലം

റവന്യൂ റിക്കവറി ബാങ്ക് ലോൺ കുടിശ്ശിക ഈടാക്കുന്നതിന് കെ.എൽ.58 ആർ 127 നമ്പർ ഓട്ടോറിക്ഷ ഫെബ്രുവരി 19 ന് രാവിലെ 11 മണിക്ക് തലശ്ശേരി മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യു റിക്കവറി ഓഫീസിൽ ലഭിക്കും.

date