Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ദേശീയ പരിസ്ഥിതി ഉച്ചകോടി; ഹരിത സെമിനാര്‍ ശനിയാഴ്ച

ഫെബ്രുവരി 23 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി പരിസ്ഥിതി പുനരുദ്ധാരണത്തിന്റെ പത്ത് വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സെമിനാര്‍ സംഘടിപ്പിക്കും. ഫെബ്രുവരി ഏഴിന് രാവിലെ 10 മണിക്ക് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനാകും. ജില്ലാതല പ്രശ്നോത്തരി, പ്രബന്ധരചന മത്സര വിജയികളായ വിദ്യാര്‍ഥികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുംജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 

ഉപന്യാസ-ചിത്രരചന മത്സരം

വൈദ്യുതി സുരക്ഷ സംബന്ധിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍  ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മലയാളം ഉപന്യാസരചന, വാട്ടര്‍ കളര്‍ എന്നീ ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി എട്ടിന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രം സഹിതം എത്തണം. ഫോണ്‍:04972 999201

നാഷണല്‍ യൂത്ത് സെമിനാര്‍; അപേക്ഷകള്‍ ക്ഷണിച്ചു 

സംസ്ഥാന യുവജന കമ്മീഷന്‍ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. യൂത്ത് വെല്‍ബീയിങ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ ട്രാന്‍സ്ഫോര്‍മേഷന്‍: എമെര്‍ജിങ് ട്രെന്‍ഡ്‌സ്, പ്രോസ്പെക്ടസ് ആന്‍ഡ് ചലഞ്ചേഴ്‌സ്'എന്ന വിഷയത്തിലാണ് സെമിനാര്‍. താല്‍പര്യമുള്ള 18നും 40 തിനും മദ്ധ്യേ പ്രായമുള്ളവര്‍ ഫെബ്രുവരി 18 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡി യിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍ വികാസ് ഭവന്‍ പി എം ജി തിരുവനന്തപുരം ഓഫീസില്‍ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹവും സമര്‍പ്പിക്കണം. ഫോണ്‍ :8086987262, 04712308630

സ്ട്രീം അക്കാദമിക് പ്രോജക്ടുകളുടെ അവതരണം 

പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരളം കണ്ണൂര്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല എന്നിവയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഒമ്പത്, പത്ത് തിയ്യതികളില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സഹകരണത്തോടെ സ്ട്രീം അക്കാദമിക് പ്രോജക്ടുകളുടെ ജില്ലാതല അവതരണം സംഘടിപ്പിക്കുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ എല്ലാ ഉപജില്ലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ സ്ട്രീം പ്രോജക്ടിന്റെ ഭാഗമാകും. ഒരു ഉപജില്ലയില്‍ നിന്നും രണ്ട് ഗവേഷണ പ്രോജക്ടുകളാണ് ഇതിന്റെ ഭാഗമായി കുട്ടികള്‍ വികസിപ്പിച്ചത്. പഠനപ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമാഹാരം 'ജ്ഞാനനിര്‍മ്മാണം കുട്ടിഗവേഷകരിലൂടെ' എന്ന പേരില്‍ അധ്യാപകര്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും പാനല്‍ ചര്‍ച്ചകള്‍, സംവാദം എന്നിവയും നടക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ 9.30 ന് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാര്‍ കോംപ്ലക്‌സില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. 

ക്യാമ്പ് ഫോളോവര്‍ നിയമനം 

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഡി എച്ച് ക്യു ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ കുക്ക് (2), ധോബി, ബാര്‍ബര്‍ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമനം നടത്തുന്നു. ജോലികളില്‍ മുന്‍ പരിചയമുള്ളവര്‍ അസ്സല്‍ തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 12 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.

ലേലം
 
പയ്യന്നൂര്‍ താലൂക്കിലെ പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളൂരില്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് തളിപ്പറമ്പ് സ്‌കോഡ് പിടിച്ചെടുത്ത ഏകദേശം 20,000 ലിറ്റര്‍ നിറമില്ലാത്ത മണ്ണെണ്ണ ഫെബ്രുവരി 11 ന് രാവിലെ 10:30 ന് ലേലം ചെയ്യും. മണ്ണെണ്ണ സൂക്ഷിക്കുന്നതിന് ലൈസന്‍സ് മറ്റും യോഗ്യതയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2700552, 9188527327

date