ജില്ലാതല അറിയിപ്പുകള്
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പന്ന്യന്നൂര്‍ ഗവ.ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഓപ്പണ്‍ കാറ്റഗറിയില്‍ നിന്നും താല്ക്കാലികാടിസ്ഥാനത്തില് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം/ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം/ മെക്കാനിക്കല്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/ മെക്കാനിക്കല്‍/ഓട്ടോ മൊബൈല്‍ എഞ്ചിനിയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0490 2318650
അന്തിപച്ച മൊബൈല്‍ യൂണിറ്റില്‍ നിയമനം
അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലെ മൊബൈല്‍ ഫിഷ് മാര്‍ട്ട് അന്തിപച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ് മാന്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയിലും വര്‍ക്കര്‍ കം സെയില്‍സ് മാന്‍ തസ്തികയിലേക്ക് കമ്മീഷന് വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലെ സ്ഥിര താമസക്കാരായവര്‍ക്ക് അതാത് മണ്ഡലങ്ങളുടെ അന്തിപ്പച്ചയിലെ നിയമനത്തിന് അപേക്ഷിക്കാം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് എന്നിവ സഹിതം ആയിക്കര ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് കണ്ണൂര്‍ ബേസ് സ്റ്റേഷന് ഓഫീസില്‍ ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 11 മണിക്ക് അഭിമുഖത്തിനെത്തണം. ഫോണ്‍ :7025233647
ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2025 വര്‍ഷത്തെ ഉന്നതവിദ്യാഭ്യാസ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക്നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിനും ഡിസംബര്‍ 31 നുമിടയില്‍ ഡിഗ്രി, പ്രൊഫഷണല്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്നിക്, ബി.എഡ്, ജനറല്‍ നഴ്സിംഗ്, മെഡിക്കല്‍ ഡിപ്ലോമ തുടങ്ങിയ കോഴ്സുകള്‍ ആദ്യ ചാന്‍സില്‍ പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷാ ഫോമുകള്‍ ഫെബ്രുവരി 16 നകം ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും മാനദണ്ഡങ്ങളുംwww.agriworkersfund.orgഎന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫെബ്രുവരി 25 വരെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസില്‍ അപ്പീല്‍ സ്വീകരിക്കും. ഫോണ്‍: 04672207731
ഹ്രസ്വകാല പരിശീലനം
കൂത്തുപറമ്പ് ഗവ ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന സിവില്‍ ഓട്ടോ കാഡ് ഹ്രസ്വകാല പരിശീലനത്തിന് എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ :9353901882
അപേക്ഷ ക്ഷണിച്ചു
മത്സ്യഫെഡിന്റെ കീഴില്‍ തലശ്ശേരി മഞ്ഞോടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സീ ഫുഡ് റെസ്റ്റോറിന്റ് ഏറ്റെടുത്ത് നടത്താന്‍ തയ്യാറായിട്ടുള്ള വ്യക്തികള്‍/ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 16ന് വൈകുന്നേരം മൂന്നിനകം മത്സ്യഫെഡ് ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍; 9061017755
അക്കൗണ്ടന്റ് നിയമനം
സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ പദ്ധതിയില്‍ മോണിറ്ററിങ് ആന്‍ഡ് ഇവാലുവേഷന്‍ അസിസ്റ്റന്റ് കം അക്കൗണ്ടന്റിനെ നിയമിക്കുന്നു. ബി.കോം, ബി.എസ്.ഡബ്ല്യൂ ഡിഗ്രി, പി.ജി, കമ്പ്യൂട്ടര്‍ പരിചയം എന്നീ യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 18 നു രാവിലെ 10.30 നു സൗത്ത് ബസാര്‍ കക്കാട് റോഡിലെ ചോല സുരക്ഷാ ഓഫീസില്‍ നേരിട്ട് ഹാജരാകണം. cholasuraksha@gmail.com എന്ന വിലാസത്തില്‍ ബയോ ഡാറ്റ അയക്കേണ്ടതാണ്. ഫോണ്‍: 9744510930, 9400510930
വൈദ്യുതി മുടങ്ങും
വലിയവെളിച്ചം 110 കെ വി സബ്സ്റ്റേഷനില്‍ ടെസ്റ്റിംഗ് സംബന്ധമായ വര്‍ക്കുകളും മറ്റ് അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ ഫെബ്രുവരി 15ന് രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
ലേലം
വനം വകുപ്പിന്റെ കണ്ണവം റെയ്ഞ്ചിലെ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ.ടിമ്പര്‍ ഡിപ്പോയില്‍ ഗുണനിലവാരമുള്ള ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് എന്നീ തടികളുടെലേലംഫെബ്രുവരി 17ന് നടക്കും. ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക്പാസ്ബുക്ക് എന്നിവ സഹിതം കണ്ണവം ഗവ.ടിമ്പര്‍ ഡിപ്പോയില്‍ നേരിട്ടെത്തിയോ വെബ്സൈറ്റ് വഴിയോരജിസ്റ്റര് ചെയ്യാവുന്നതാണ്. ഫോണ്‍ : 0490-2302080, 8547602859
- Log in to post comments