Post Category
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. മലയാള കലാഗ്രാമത്തിൽ നടന്ന സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷനായി.
പതിനാലാം പഞ്ചവത്സര പദ്ധതി ജനകീയ ആസൂത്രണം 2026-27 വികസന കാഴ്ചപ്പാട് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.കെ തമീം അവതരിപ്പിച്ചു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സെയ്‌തു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ റീജ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി വിജു, ന്യൂമാഹി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ പ്രീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശർമില അഫ്സർ, ടി എച്ച് അസ്ലം, വി മിനി, പി കെ സുനിത, വൈശാഖ് മുരളീധരൻ, എ സി രേഷ്മ, കെ എം ഷഹദിയ എന്നിവർ പങ്കെടുത്തു.
date
- Log in to post comments