വിദ്യാഭ്യാസ കാർഷിക ആരോഗ്യ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകും: ജില്ലാ പഞ്ചായത്ത് വികസന സെമിനാർ
എറണാകുളം ജില്ലാ പഞ്ചായത്ത് 2026-2027 വാർഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ചുള്ള
വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും വിദ്യാഭ്യാസ കാർഷിക ആരോഗ്യ മേഖലയിൽ കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.
വർക്കിംഗ് ഗ്രൂപ്പുകൾ യോഗം ചേർന്ന് ജില്ലാ പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ വികസന പ്രശ്നങ്ങൾ അവലോകനം ചെയ്ത് പ്രാദേശിക വികസനം സമൂഹത്തിന്റെ എല്ലാ മേഖലകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് പദ്ധതിരേഖ തയ്യാറാക്കിയിട്ടുള്ളത്.
വൈസ് പ്രസിഡന്റ് സിൻ്റാ ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. 2026 - 27 വർഷത്തെ കരട് പദ്ധതിരേഖ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ ഷൈജോ പറമ്പി അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷ ആശാ സനൽ,
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി എ മുക്താർ , ശ്രീദേവി മധു, റസിയ,
ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എ ഷഫീക്ക്, ഫിനാൻസ് ഓഫീസർ പി ഹനീഷ്, ജില്ലാ പഞ്ചായത്തംഗങ്ങൾ, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments