Skip to main content

ഭൂമി അനുവദിക്കലുമായി ബന്ധപ്പെട്ട സംരംഭകർ നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞു - മന്ത്രി പി രാജീവ്

ഭൂമി അനുവദിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വ്യവസായ സംരംഭകർ നേരിട്ടിരുന്ന പ്രതിസന്ധി  പൂർണ്ണമായും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
ആലങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിനായി 'ഡീംഡ് ടു ബി അപ്രൂവ്ഡ്' എന്ന വ്യവസ്ഥയോടെ സേവനാവകാശ നിയമം പാസാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകളിൽ തീരുമാനമായില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കുന്ന രീതിയാണിത്. സേവനം നൽകുന്നതിൽ മനഃപൂർവം വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് പതിനായിരം രൂപ പിഴ ചുമത്തുകയും കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ ഏക ആശ്രയമായ വീടും സ്ഥലവും സംരക്ഷിക്കാൻ ഉറപ്പുനൽകുന്ന ഏക കിടപ്പാട നിയമം പാസാക്കിയ സർക്കാർ കൂടിയാണ് കേരളത്തിലേത്. കടക്കെണിയിലായവർക്കും ജപ്തി ഭീഷണി നേരിടുന്നവർക്കും തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടില്ലെന്ന ഉറപ്പാണ് ഈ നിയമത്തിലൂടെ സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

date