Skip to main content

ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, പദ്ധതികൾ തുടങ്ങിയവ സംബന്ധിച്ച് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സാന്ത്വനം മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി 348 പേർക്ക് കണ്ണടകൾ വിതരണം ചെയ്തു. 

ചടങ്ങിൽ എടവനക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ. സാജിത്ത് അധ്യക്ഷനായി. എടവനക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിയ റോസ്മി, ഐ എം എ പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ, ഐ എം എ ചാരിറ്റി ഹെഡ് ഡോ. ജുനൈദ് റഹ്മാൻ, ബിപിസിഎൽ അംഗം വിനീത് എം വർഗീസ്, മത്സ്യ ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് കെ.പി. പ്രബിത തുടങ്ങിയവർ പങ്കെടുത്തു.
 

date