തലശ്ശേരി എം.സി.സി റൂട്ടില്‍ പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ യാത്ര
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ റൂട്ടിലുള്ള കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസ് സര്‍വീസ് നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചികിത്സക്കായി എം.സി.സിയിലേക്ക് എത്തുന്ന കാന്‍സര്‍ രോഗികള്‍ക്ക് ഈ ബസില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സഹായകരമാകുന്നതാണ് ഈ പദ്ധതി. തലശ്ശേരി മേഖലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സംവിധാനമൊരുക്കുന്നതോടൊപ്പം മാനവികത മുന്‍നിര്‍ത്തിയുള്ള സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഈ സര്‍വീസ് ആരംഭിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.
അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ്. മുഹമ്മദ് ബഷീര്‍, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ കെ.പി സുഭാഷ്, അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയര്‍ പി.വി രാഹിത്ത് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments