Skip to main content

ഉപദേശിക്കടവ് പാലം ഫെബ്രുവരി 19 ന്  നാടിന് സമര്‍പ്പിക്കും

തിരുവല്ല ഉപദേശിക്കടവ് പാലം ഫെബ്രുവരി 19  വൈകിട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സമ്മേളന ഉദ്ഘാടനവും ശിലാഫലക അനാഛാദനവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബി അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പദ്ധതിക്കായി സ്ഥലം സൗജന്യമായി നല്‍കിയവരെ ആദരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date