Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് : അഞ്ച് പരാതികൾ പരിഗണിച്ചു

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം പി. റോസയുടെ നേതൃത്വത്തിൽ കാക്കനാട് കളക്ടറേറ്റ്  കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ അഞ്ച് പരാതികൾ പരിഗണിച്ചു. 

വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വൈസ് പ്രിൻസിപ്പൽ  തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട്  അധ്യാപകൻ സമർപ്പിച്ച പരാതി  തീർപ്പാക്കി.  ഇതേ വിഷയത്തിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ്  കമ്മീഷൻ പരാതിയിന്മേലുള്ള തുടർനടപടികൾ അവസാനിപ്പിച്ചത്.

തങ്ങൾക്ക് ഇഷ്ടദാനമായി ലഭിച്ച  ഭൂമിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാൻ  ഡേറ്റാ ബാങ്ക് പ്രശ്നം പറഞ്ഞ്  അനുമതി ലഭ്യമാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആമ്പല്ലൂർ വില്ലേജ് സ്വദേശിനി സമർപ്പിച്ച പരാതിയിൽ  ഒരു മാസത്തിനകം 
വിശദമായ റിപ്പോർട്ട്  സമർപ്പിക്കാൻ കൃഷി ഓഫീസർക്ക് കർശന നിർദേശം കൊടുത്തു.

മറ്റു പരാതികൾ  അടുത്ത സറ്റിംഗിലേക്ക്  മാറ്റിവെച്ചു.

date