Skip to main content

പേഷ്യന്റ് ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം തയ്യാറാക്കിയ പേഷ്യന്റ് ഇന്‍ഫര്‍മേഷന്‍ ഡോക്യുമെന്ററി ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉബൈദുല്ല പ്രകാശനം ചെയ്തു. ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാംപയിന്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ആരോഗ്യ ബോധവത്ക്കരണം, വകുപ്പിന്റെ വിവിധ സേവനങ്ങള്‍, ഇ-ഹെല്‍ത്ത് സംവിധാനങ്ങള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡോക്യുമെന്ററി പൂവത്തിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പിന്റെ വിവിധ ഐ.ഇ.സി  പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. റംഷാദ് നാലകത്ത് സ്വാഗതം ആശംസിച്ചു.

date