Post Category
കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കറാകാം
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം എസ് ഡബ്ല്യു. പട്ടികജാതി വിഭാഗക്കാരാകണം. പ്രായപരിധി: 21-35 വയസ്. കാലാവധി: ഒരു വര്‍ഷം. പ്രതിമാസ ഓണറേറിയം: 20,000 രൂപ. ചവറ, ഓച്ചിറ, ശാസ്താംകോട്ട ബ്ലോക്കുകളുടെ പരിധിയില്‍ ആയിരിക്കും പ്രവര്‍ത്തിക്കേണ്ടത്. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയിലുള്ള പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 0474 2794996.
date
- Log in to post comments