Skip to main content

സൗജന്യ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ മെറ്റല്‍ ഇനെര്‍ട്ട് ഗ്യാസ്/ മെറ്റല്‍ ആക്ടീവ് ഗ്യാസ്/ ഗ്യാസ് മെറ്റല്‍, സി.എന്‍.സി മില്ലിംഗ് എന്നീ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയാകണം. എസ്എസ്എല്‍സി പാസാകണം. ഐ.ടി.ഐ ഉള്‍പ്പെടെ മറ്റ് കോഴ്സുകള്‍ വിജയിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഐടിഐയില്‍ ഹാജരായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 0474 2712781, 9895221460. 

date