Post Category
ഇലക്ട്രോണിക് വോട്ടിംഗ്‌മെഷീന്‍ പ്രചരണയാത്ര തുടങ്ങി
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനംപരിചയപ്പെടുത്തുന്ന ഇ വി എം ഡെമോണ്‍സ്ട്രേഷന്‍ വാന്‍ കലക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഫ്‌ളാഗ്ഓഫ് ചെയ്തു. മെഷീന്റെപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നതിനൊപ്പം വോട്ട്‌ചെയ്യാനുള്ള പരിശീലനം, തിരഞ്ഞെടുപ്പ്‌സന്ദേശപ്രചാരണം, യുവജനങ്ങളുടെ വോട്ട്പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം എന്ന് പറഞ്ഞു.
വോട്ടിംഗ് മെഷീന്റെ ഭാഗങ്ങളായ ബാലറ്റ്-കണ്‍ട്രോള്‍ യൂണിറ്റുകള്‍, വി.വി.പാറ്റ് എന്നിവയും ഓഡിയോ-വിഷ്വല്‍ ഉപകരണങ്ങളും വാനിലുണ്ട്; 11 നിയമസഭാ മണ്ഡലങ്ങളിലും പര്യടനംനടത്തും, ജനങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങളും ശേഖരിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പ്രദര്‍ശനവുമുണ്ടാകും. മെഷിന്റെ പ്രവര്‍ത്തനപരിശീലനം ലഭിച്ചവരും പോലീസ് സംരക്ഷണവുമുണ്ട്.
date
- Log in to post comments