Skip to main content

എൻ.എസ് സഹകരണ ആശുപത്രിയുടെ 20താമത് വാർഷികാഘോഷം ഫെബ്രുവരി 17 ന്

 എൻ എസ് സഹകരണ ആശുപത്രിയുടെ ഇരുപതാമത് വാർഷികാഘോഷം  ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ അധ്യക്ഷനാകും. സെക്രട്ടറി പി.ഷിബു റിപ്പോർട്ട് അവതരിപ്പിക്കും. എൻ എസ് അനുസ്മരണവും മികച്ച ഡോക്ടർ,നേഴ്സ് തുടങ്ങിയവർക്കുള്ള അവാർഡ് വിതരണവും നടത്തും. എം എൽ എ മാരായ എം.നൗഷാദ്, ജി.എസ്. ജയലാൽ,  മേയർ എ.കെ. ഹഫീസ്, വയോജന കമ്മീഷൻ ചെയർപേഴ്‌സൺ കെ. സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, വൈസ് പ്രസിഡന്റ് എസ്.ആർ. അരുൺബാബു, കടയ്ക്കൽ കിംസാറ്റ് ആശുപത്രി ചെയർമാൻ എസ്. വിക്രമൻ, പത്തനാപുരം ഇ.എം.എസ്.സഹകരണ ആശുപത്രി പ്രസിഡന്റ്‌ ബി. ദസ്‌തഗീർ സാഹിബ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി. സുരേഷ്‌കുമാർ, പാലത്തറ ഡിവിഷൻ കൗൺസിലർ ആർ. ഡെസ്റ്റിമോണ, കെ സി ഇ യു  ജില്ലാ സെക്രട്ടറി കെ.എൻ അനിൽകുമാർ, എൻ എസ് സഹകരണ ആശുപത്രി  ഭരണസമിതിയംഗങ്ങളായ സൂസൻ കോടി, അഡ്വ പി.കെ ഷിബു തുടങ്ങിയവർ പങ്കെടുക്കും.

date