Post Category
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മോക്ക് ഡ്രിൽ 13ന്
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ ഫെബ്രുവരി 13നു തകർന്ന കെട്ടിടങ്ങൾക്കുള്ളിലെ രക്ഷാ പ്രവർത്തനം സംബന്ധിച്ച് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നു. രാവിലെ 9ന് മോക്ക് ഡ്രിൽ ആരംഭിക്കും. രക്ഷാപ്രവർത്തനത്തിനുള്ള വിവിധ മാർഗ്ഗങ്ങൾ, മെഡിക്കൽ ട്രയേജ്, ആൾക്കൂട്ട നിയന്ത്രണം, ഗതാഗത നിയന്ത്രണം, വിവിധ വകുപ്പുകളുടെ ഏകോപനം തുടങ്ങിയവ മോക്ക് ഡ്രില്ലിന്റെ ഭാഗമായി അവതരിപ്പിക്കും.
date
- Log in to post comments