Skip to main content

യുവജന കമ്മീഷന്‍ അദാലത്ത്; 11 കേസുകള്‍ തീര്‍പ്പാക്കി

സംസ്ഥാന യുവജന കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 11 കേസുകള്‍ തീര്‍പ്പാക്കി. 10 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 21 പരാതികളാണ് പരിഗണിച്ചത്. നാല് പരാതികള്‍ പുതുതായി ലഭിച്ചു. യുവജനങ്ങളുടെ ജീവിതശൈലി, മാനസിക ക്ഷേമം സംബന്ധിച്ച് യുവജന കമ്മീഷന്‍ നടത്തുന്ന ശാസ്ത്രീയപഠനത്തിന്റെ സര്‍വെ നടപടികള്‍ പൂര്‍ത്തീകരിച്ചതായി ചെയര്‍പേഴ്‌സണ്‍ എം.ഷാജര്‍ അറിയിച്ചു.

 

ചവറയില്‍ കായികാവശ്യത്തിനായി ഉപയോഗിച്ച മൈതാനം കരിമണല്‍ ഖനനത്തിന് വിട്ടുകൊടുത്തത്, വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ശമ്പളകുടിശിക, സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, തൊഴില്‍-വിസ തട്ടിപ്പ്, സ്വകാര്യസ്ഥാപനത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ്, പി.എസ്.സി തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ പരാതികളാണ് പരിഗണിച്ചത്.  കമ്മീഷന്‍ അംഗം എച്ച്.ശ്രീജിത്ത്, സെക്രട്ടറി ദീപാ സുരേന്ദ്രന്‍, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവര്‍ പങ്കെടുത്തു.

date