ജില്ലയ്ക്ക് തുടര്‍ച്ചയായി മൂന്നാം തവണയും ഭക്ഷ്യസുരക്ഷാ പുരസ്കാരം
2024-25 ലെ ദേശീയ തലത്തിലുള്ള ഈറ്റ് റൈറ്റ് ചലഞ്ച് നാലാം ഘട്ടത്തില്‍ ഒന്നാമതെത്തി തുടര്‍ച്ചയായി മൂന്നാം തവണയും ഭക്ഷ്യസുരക്ഷാ പുരസ്കാരം നേടി കൊല്ലം ജില്ല. ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് ഡ്രൈവുകള്‍, ഭക്ഷ്യ പരിശോധനകളും സാമ്പിള്‍ ശേഖരണവും, ഭക്ഷ്യ സംരംഭകര്‍ക്കായി നല്കിയ പരിശീലനങ്ങള്‍, ആരാധനാലയങ്ങളില്‍ നടപ്പാക്കുന്ന ഭോഗ് പദ്ധതി, ജില്ലയിലെ അംഗനവാടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ ഈറ്റ് റൈറ്റ് ക്യാമ്പസ്, സ്കൂള്‍ വിദ്യാര്‍ഥികളില്‍ സുരക്ഷിതവും ആരോഗ്യപ്രദവുമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഈറ്റ് റൈറ്റ് സ്കൂള്‍, മാര്‍ക്കറ്റുകളില്‍ നിന്നും ലഭ്യമാകുന്ന പഴം/പച്ചക്കറികളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതി, റെയില്‍വെ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസ്ഥാപനങ്ങളില്‍ സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്ന ഈറ്റ് റൈറ്റ് സ്റ്റേഷന് പദ്ധതികളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് കേരളത്തിലെ മികച്ച ജില്ലയായി ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റി തിരഞ്ഞെടുത്തത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈറ്റ് റൈറ്റ് കേരള പ്രോഗ്രാമിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജില്‍ നിന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ എ.സക്കീര്‍ ഹുസൈന് പുരസ്കാരം ഏറ്റുവാങ്ങി.
- Log in to post comments