Skip to main content

സ്‌കോൾ-കേരള: ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ-സ്കൂൾ മാനേജ്‌മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌കോൾ-കേരളയുടെ എറണാകുളം ജില്ലാ കേന്ദ്രം 'ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ-സ്കൂൾ മാനേജ്‌മെന്റ്' കോഴ്സിന്റെ രണ്ടാം ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18നും 45 നും മധ്യേ. അപേക്ഷകർക്ക് 100 രൂപ പിഴയോടെ മാർച്ച് 30 വരെ www.scolekerala.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പകർപ്പ് സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കാേൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി ഓ, തിരുവനന്തപുരം 12 എന്ന വിലാസത്തിലോ എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ടോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0484-2377537, 8921696013.
 

date