Skip to main content

കീച്ചേരി സാമുഹികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കീച്ചേരി സാമുഹികാരോഗ്യ കേന്ദ്രത്തിൽ ഈവനിംഗ് ഒ.പി ഡ്യൂട്ടി നിർവ്വഹിക്കുന്നതിനായി താത്ക്കാലിക അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദവും ടി സി എം സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം  ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് 2 ന് കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. 
ഫോൺ: 0484-2940764.

date