Post Category
വാക്ക് ഇൻ ഇൻ്റർവ്യൂ
കുമ്പളങ്ങി സമൂഹികാരോഗ്യകേന്ദ്രം ആശുപത്രി മാനേജെൻ്റ് കമ്മിറ്റിയുടെ കീഴിൽ കുമ്പളങ്ങി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് ക്ലീനിങ്ങ് സ്റ്റാഫ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 28 രാവിലെ 10ന് വാക്ക് ഇൻ ഇൻ്റർവ്യൂ നടക്കും. ഏഴാം ക്ലാസ്സ് പാസായിട്ടുള്ള വനിതാ ഉദ്യോഗാർത്ഥികൾക്കാണ് അവസരം.സമീപ പ്രദേശങ്ങളിൽ നിന്നുള്ളവർക്കും പ്രസ്തുത ജോലിയിൽ മുൻ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. ഫോൺ : 0484- 2240472
date
- Log in to post comments