കാക്കോട്ടുമൂല സ്‌കൂളിന് ഇനി പുതിയ കെട്ടിടം; ബഹുനില മന്ദിരം നാടിന് സമര്‍പ്പിച്ചു
കാക്കോട്ടുമൂല സര്‍ക്കാര്‍ മോഡല്‍ യു.പി സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം എം.നൗഷാദ് എംഎല്‍എ നിര്‍വഹിച്ചു. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും അത്യാധുനികസൗകര്യങ്ങള്‍ ഒരുക്കിയതായി അദ്ദേഹം പറഞ്ഞു.
എംഎല്‍എ ഫണ്ടില്‍ നിന്നും 1.5 കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച ബഹുനില കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഏഴ് ശുചിമുറികളും ഭിന്നശേഷി കുട്ടികള്‍ക്കായി ഒരു ബാരിയര്‍ ഫ്രീ ശുചിമുറിയും ഒരുക്കിയിട്ടുണ്ട്.
മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷനായി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ് ശ്രീജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം എസ്.സെല്‍വി, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാബിജു, മയ്യനാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി അധ്യക്ഷ എസ്.ശരണ്യ, ഗ്രാമപഞ്ചായത്ത് അംഗം പി.ശ്രീജ, പ്രധാനധ്യാപകന്‍ എ.ഗ്രഡിസണ്‍, എസ്.എം.സി ചെയര്‍മാന്‍ വി.ഉദയകുമാര്‍, മാതൃസമിതി അധ്യക്ഷ ലിസി ബോള്‍ബിന്‍, പി.ടി.എ. പ്രസിഡന്റ് എന്‍.അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments