Skip to main content

മന്തുരോഗ നിര്‍ണയ പരിപാടി ജില്ലാതല ഉദ്ഘാടനം

മന്ത് രോഗ നിര്‍ണയ രാത്രികാല രക്തപരിശോധന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജ്യോതി സുരേന്ദ്രന്‍ കണ്ണംകോട് നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി അധ്യക്ഷയായി. ജില്ലയിലെ മന്തുരോഗ പകര്‍ച്ചസാധ്യത നിര്‍ണയിക്കുന്നതിനുള്ള പഠനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ വിധഭാഗങ്ങളില്‍ നിന്ന് 9000 രക്ത സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലയിലെ തുടര്‍ പ്രതിരോധ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുന്നത് . കൗണ്‍സിലര്‍മാരായ ജന്‍സി കടവിങ്കല്‍, സുനിതാ മനോജ് , രമ്യ മനോജ്, ഷിബു ചിറകോട് , ബിജു വര്‍ഗീസ്, ഡിസ്ട്രിക്ട് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍  ഓഫീസര്‍ എം ജി വിനോദ് കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം പി ബിജു കുമാര്‍,  ആര്‍ സജിത്ത്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനിമോള്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അലക്സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു. മന്ത് രോഗനിര്‍ണയത്തിനുള്ള രക്ത പരിശോധനാ ക്യാമ്പും നടന്നു.
 

date