Skip to main content

സ്വയം തൊഴില്‍ വായ്പ

ഒ ബി സി,  ക്രിസ്ത്യന്‍ , മുസ്ലിം  വിഭാഗത്തില്‍പെട്ട 18 നും 55 നും മധ്യേ പ്രായമുള്ളവരില്‍ നിന്ന്  സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്ന് ലക്ഷം  രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ ബി സി ക്കാര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ ആറ് മുതല്‍ എട്ട്  ശതമാനം വരെ പലിശ നിരക്കിലും  മതന്യുനപക്ഷക്കാര്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അനുവദിക്കും.
മതന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ട മൂന്ന് ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പരമാവധി 30 ലക്ഷം രൂപ വരെ, സ്ത്രീകള്‍ക്ക് ആറ് ശതമാനവും പുരുഷന്മാര്‍ക്ക് എട്ട് ശതമാനവും പലിശ നിരക്കില്‍ വായ്പ ലഭ്യമാണ്. വസ്തു/ ഉദ്യോഗസ്ഥ ജാമ്യം നല്‍കാം.  ഫോണ്‍ :  0468-2226111, 2272111, 9447710033.
 

date