Skip to main content

സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 24ന്

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം വെള്ളായണി ശ്രീഅയ്യങ്കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോട്സ് സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തെ അഞ്ച്, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട് ഒമ്പത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും ഫെബ്രുവരി 24 രാവിലെ 9.30 ന് തിരുവല്ല എം.ജി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സെലക്ഷന്‍ ട്രയല്‍ നടക്കും. സ്‌കൂള്‍ മേധാവിയുടെ കത്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍  - 7356075313, 9744786578
 

date