Skip to main content

അക്ഷയ സംരംഭകരാകാന്‍ അവസരം

ജില്ലയിലെ 60 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പൊതുവിഭാഗം 53,   പട്ടികജാതി  അഞ്ച്, പട്ടിക വര്‍ഗം രണ്ട് ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. 01-01-2026 ന് 18 വയസ് തികഞ്ഞവരും 50 വയസ് കഴിയാത്തവര്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത:  പ്ലസ് ടു / പ്രീഡിഗ്രി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. അധിക യോഗ്യതകള്‍ക്കും  വനിത, പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും സ്വന്തം / വാടക മുറി സൗകര്യമുള്ളവര്‍ക്കും അധിക മാര്‍ക്ക് ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ 750 രൂപ ഫീസ് സഹിതം സമര്‍പ്പിക്കേണ്ട വെബ് സൈറ്റ്: https://lbsedp.lbscentre.in/akshaya26/
ഓണ്‍ലൈന്‍ അപേക്ഷയില്‍ പരമാവധി മൂന്ന് ലൊക്കേഷനുകള്‍ തിരഞ്ഞെടുക്കാം.  ആദ്യ ലൊക്കേഷനാണ് മുന്‍ഗണന. ഏത് ജില്ലയും പരീക്ഷക്കായി തിരഞ്ഞെടുക്കാം.
അപേക്ഷയില്‍ പറയുന്ന ലൊക്കേഷനില്‍ പഞ്ചായത്ത്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍/ബ്ലോക്ക് /ജില്ല കുറഞ്ഞത് രണ്ടുവര്‍ഷം സ്ഥിരതാമസം ഉണ്ടെങ്കില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും.
 അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അസല്‍ രേഖയുടെ സ്‌കാന്‍ചെയ്ത കോപ്പി അപ്-ലോഡ് ചെയ്യണം.    വെരിഫിക്കേഷന്‍ സമയത്ത് രേഖകളുടെ അസല്‍ ഹാജരാക്കണം. ഫോട്ടോ സ്റ്റാറ്റ് പരിഗണിക്കില്ല.
നിലവിലെ അക്ഷയ സംരംഭകരോ സംരംഭകത്വം റദ്ദ് ചെയ്യപ്പെട്ടവരോ അപേക്ഷിക്കരുത്.   പരീക്ഷ, അഭിമുഖം എന്നിവ സംബന്ധിച്ചുള്ള അറിയിപ്പ് അപേക്ഷകന്റെ രജിസ്റ്റേഡ് മൊബൈലിലേക്കും ഇമെയില്‍ ഐഡിയിലേക്കും പ്രൊഫൈല്‍ ലോഗിനിലും ലഭ്യമാകും. ഹാള്‍ടിക്കറ്റ് പ്രൊഫൈല്‍ ലോഗിനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
വിവരങ്ങള്‍ക്ക്   0468-2322706, 0471 2560311, 312,  9400923669  നമ്പറുകളിലോ lbscentre@gmail.com  , adpopta.akshaya@kerala.gov.in ഇ-മെയിലിലോ  ബന്ധപ്പെടണം. വെബ് സൈറ്റ്: https://akshaya.kerala.gov.in/ 2026 ഫെബ്രുവരി 21 മുതല്‍ 2026 മാര്‍ച്ച് ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാം.

 

 

date