Post Category
ഐ.എച്ച്.ആർ.ഡി യിൽ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണൽ സെൻററിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പിജിഡിസിഎ : ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ : 6 മാസം), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻറ് ഓഫീസ് ഓട്ടോമേഷൻ (ഡി ഡി ടി ഒ എ : ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി സയൻസ് (സി സി എൽ ഐ എസ് : 6 മാസം) എന്നീ കോഴ്‌സുകളിലേക്ക് (ഫുൾ ടൈം /പാർട്ട് ടൈം ഓൺലൈൻ / ഓഫ്‌ലൈൻ / ഈവെനിംഗ് ബാച്ച് ) സ്പോർട്ട് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡി. യുടെ റീജിയണൽ സെൻററിൽ നേരിട്ടോ 9495069307, 8547005087, 9400519491, 0471-25506120 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
date
- Log in to post comments