Skip to main content
കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ആരോഗ്യം ആനന്ദം കാമ്പയിനില്‍ മികച്ച  പ്രകടനം കാഴ്ചവെച്ച ടീമുകള്‍ക്ക് നല്‍കിയ ആദരവ്

ഭക്ഷണ പ്രദര്‍ശനവും മത്സരവും

ആരോഗ്യം ആനന്ദം (വൈബ് ഫോര്‍ വെല്‍നെസ്) കാമ്പയിന്റെയും  ഹെല്‍ത്തി കേരള ഫീല്‍ഡ് കാമ്പയിന്റെയും ഭാഗമായി കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ്, ദേശീയ ആയുഷ് മിഷന്‍, കോഴഞ്ചേരി സെന്റ് തോമസ് കോളജ് വുമണ്‍ സെല്‍ , ഐക്യൂഎസി, എന്‍ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ ഭക്ഷണ പ്രദര്‍ശനവും മത്സരവും സംഘടിപ്പിച്ചു.  കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോര്‍ജ് കെ അലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ (ഇന്‍ചാര്‍ജ്) ഡോ. ആര്‍ കൃഷ്ണകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില എന്നിവര്‍ പങ്കെടുത്തു. വിവിധ വകുപ്പുകളില്‍ 25 ടീമുകള്‍ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകളെ അനുമോദിച്ചു.

 

date