Post Category
പഠനോപകരണ കിറ്റ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2026 - 2027 അധ്യയന വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ജില്ലാ ഓഫീസിലും ബോര്‍ഡിന്റെ സൈറ്റിലും ലഭിക്കും. അവസാന തീയതി മാര്‍ച്ച് 20. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ് സമര്‍പ്പിക്കണം.
ഫോണ്‍ : 04682-320158 .
date
- Log in to post comments