Post Category
ക്രിയേറ്റീവ് ഫെസ്റ്റ് ഫെബ്രുവരി 28ന്
സമഗ്ര ശിക്ഷാ കേരളം സ്റ്റാഴ്‌സ് പദ്ധതിയുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുമായി/ സഹകരിച്ചുളള ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് ഫെബ്രുവരി 28 ഉച്ചയ്ക്ക് രണ്ടിന് തിരുവല്ല സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ സംഘടിപ്പിക്കും. മാത്യു റ്റി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ സ്‌കൂളുകളിലെ ക്രിയേറ്റീവ് കോര്‍ണറുകളില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പഠനോല്‍പ്പന്നങ്ങള്‍, ആര്‍ജ്ജിച്ച അറിവുകള്‍, നൈപുണികള്‍ എന്നിവയെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിനായാണ് ക്രിയേറ്റീവ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
date
- Log in to post comments