Skip to main content

താൽപ്പര്യപത്രം ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് നിർഭയ സെല്ലിന്റെ ഭാഗമായി എറണാകുളത്ത് പ്രവർത്തിക്കുന്ന 'തേജോമയ ഹോം' ഏറ്റെടുത്തു നടത്തുന്നതിനായി അംഗീകൃത സന്നദ്ധ സംഘടനകളിൽ നിന്നും താൽപ്പര്യപത്രം ക്ഷണിച്ചു.
വൊക്കേഷണൽ ട്രെയിനിംഗിലും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും പരിചയസമ്പന്നരായ സംഘടനകൾക്കാണ് അവസരം.
താൽപ്പര്യമുള്ള സംഘടനകൾ അപേക്ഷാഫോം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് എന്നിവ ഉൾപ്പെടുത്തിയുള്ള പ്രൊപ്പോസലുകൾ സമർപ്പിക്കണം. അപേക്ഷകൾ ഫെബ്രുവരി 27 ന് മുമ്പായി  'സ്റ്റേറ്റ് കോഓഡിനേറ്റർ, സ്റ്റേറ്റ് നിർഭയ സെൽ, വനിതാശിശുവികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ : 0471-2331059
 

date