Skip to main content

എംപ്ലോയബിലിറ്റി സെൻ്റർ ഇന്റർവ്യൂ ഇന്ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ സെന്റ് മേരീസ്‌ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ്‌ മാനേജ്മെന്റ് സ്റ്റഡീസിൽ ഇന്ന് (ഫെബ്രുവരി 27) രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് വരെ സ്വകാര്യ മേഖലയിലെ വിവിധ കമ്പനികൾക്കായി ഇന്റർവ്യൂ നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബി.സി.എ, എം.സി.എ, ഐ.ടി.ഐ /ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ്, ഐ.ടി.ഐ / ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഡ്രാഫ്റ്റ്സ്മാൻ, ബി.ടെക് / ബി.ഇ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്, എന്നീ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ:0484-2422452/9446926836/6282442046/9446025780

date