ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എറണാകുളം മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ നവീകരിച്ച എറണാകുളം മേഖല ഓഫീസ് പ്രവർത്തനമാരംഭിച്ചു.
പത്തിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങ് കോർപ്പറേഷൻ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലെ സാധാരണക്കാർക്ക് കുറഞ്ഞ പലിശക്ക് വായ്പകൾ ലഭ്യമാക്കുന്നതിലൂടെ മികച്ച സാമ്പത്തിക സഹായമാണ് കോർപ്പറേഷൻ നൽകുന്നതെന്ന്
ചെയർമാൻ പറഞ്ഞു.
നിലവിൽ 250 കോടി രൂപയുടെ വായ്പകൾ വിവിധ വിഭാഗങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ്പ് വായ്പ, സ്വയംതൊഴിൽ വായ്പ എന്നിവ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്നുണ്ട്. സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിൽ കൂടി പുതിയ ഓഫീസുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇതോടെ കോർപ്പറേഷൻ്റെ ആകെ ശാഖകൾ ഏഴായി ഉയരുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.എം.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടർ സി. അബ്ദുൽ മുജീബ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷന്റെ ജനറൽ മാനേജർ ബി.ജയചന്ദ്രൻ, റീജിയണൽ മാനേജർ റിജാസ് ഹാരിത്ത് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments