Post Category
ദുരന്തനിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി ശില്പശാല നടത്തി
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, യൂണിസെഫ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കൗൺസലർമാർക്കു വേണ്ടി രണ്ടു ദിവസത്തെ ശിൽപ്പശാല സംഘടിപ്പിച്ചു.
ആർട്ട് ബേസ്ഡ്' സൈക്കോ സോഷ്യൽ വർക്ക്ഷോപ്പ് എന്ന് പേരിൽ ആലപ്പുഴ എം ക്യുബ് കഫറ്റീരിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ശിൽപ്പശാല അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശാ സി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഹസാർഡ് അനലിസ്റ്റ് ചിന്തു, റിസോഴ്സ് പേഴ്സൺ കൃഷ്ണേന്ദു എൽ.എസ്.ജി.ഡി.എം പ്ലാൻ കോ ഓർഡിനേറ്റർ രാഹുൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
സമാപന പരിപാടിയിൽ ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ സി പ്രേംജി സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.
date
- Log in to post comments