Skip to main content

ജാഗ്രത പുലര്‍ത്തണം

ട്രാന്‍സ്ഗ്രിഡ് 2.0 ശബരി ലൈന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട 220 കെ വി സബ്സ്റ്റേഷന്‍ മുതല്‍ കൂടല്‍ 110 കെവി സബ്സ്റ്റേഷന്‍ വരെ നിലവിലുണ്ടായിരുന്ന 66 കെവി ലൈന്‍ 220/110 കെ വി മള്‍ട്ടി വോള്‍ട്ടേജ് മള്‍ട്ടി സര്‍ക്യൂട്ട് ആയി നവീകരിച്ച് കൂടല്‍ മുതല്‍ പാടം വരെ 220 കെവി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മിച്ച് വൈദ്യുതി പ്രവഹിപ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ ലൈനുകളിലൂടെ ഫെബ്രുവരി 28 മുതല്‍ ഏത് സമയവും വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്. ലൈനുകളുമായോ/ ടവറുകളുമായോ അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായോ സമ്പര്‍ക്കം പുലര്‍ത്തുന്നത് അത്യന്തം അപകടകരവും നിയമവിരുദ്ധവുമാണ്. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2980098
 

date