Post Category
സ്പോട്ട് അഡ്മിഷൻ
കേരള സർക്കാർ സ്ഥാപനമായ അസാപ് കേരളയുടെ പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കുന്നന്താനം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ചിൽ ആരംഭിക്കുന്ന ഇലക്ട്രിക്ക് വാഹന സർവീസിങ് കോഴ്സിൽ ഒഴിവുള്ള 5 സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 45നും മധ്യേ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട 2.5ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കും കോട്ടയം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗക്കാർക്കും കോഴ്സ് സൗജന്യമാണ്.
ഫോൺ: 9495999688.
date
- Log in to post comments