Post Category
ഭവന നിർമാണ ബോർഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഭവന നിർമാണ ബോർഡിൽ (KSHB) കരാർ അടിസ്ഥാനത്തിൽ എക്സിക്യുട്ടിവ് എൻജിനീയർ, സീനിയർ കൺസൽട്ടന്റ് എൻജിനീയർ (എം ഇ പി), എക്സിക്യുട്ടിവ് എൻജിനീയർ (ഡിസൈൻ), അസിസ്റ്റന്റ് എഞ്ചിനീയർ (ഡിസൈൻ), അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികകളിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kshb.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 945/2026
date
- Log in to post comments