Skip to main content

കെഎസ്ആര്‍ടിസി ചെറുതോണി ഓപ്പറേറ്റിംഗ് സെന്റര്‍  ഉദ്ഘാടനം ഇന്ന്

ചെറുതോണി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന കെഎസ്ആര്‍ടിസി 4 ബേ ഗ്യാരേജിന്റെ നിര്‍മ്മാണോദ്ഘാടനവും ഇന്ന് (2) രാവിലെ 10.30ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നിര്‍വഹിക്കും. ചെറുതോണിയില്‍ നടക്കുന്ന യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും.  
ചെറുതോണിയില്‍ നിര്‍മ്മിച്ചിട്ടുള്ള ബസ് സ്റ്റാന്‍ഡ്, ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡ്, ബസ് ബേ കോണ്‍ക്രീറ്റിംഗ്, പുറത്തേക്കുള്ള റോഡില്‍ കലുങ്ക് നിര്‍മ്മാണം, എന്നിവയ്ക്കായി എംഎല്‍എ ഫണ്ടില്‍ നിന്നും 1.30 കോടി രൂപയും, സംരക്ഷണ ഭിത്തി നിര്‍മ്മാണത്തിന് 3.40 കോടി രൂപ ജലവിഭവ വകുപ്പ് മുഖേന ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പുതിയ ഓപ്പറേറ്റിംഗ് സെന്റര്‍ ആരംഭിക്കുന്നതോടെ പത്തിലധികം ഹൃസ്വ-ദീര്‍ഘദൂര സര്‍വീസുകള്‍ പുതുതായി തുടങ്ങാന്‍ സാധിക്കും. കുമളി- കോയമ്പത്തൂര്‍ (സൂപ്പര്‍ ഡിലക്സ്), കുമളി-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്), കട്ടപ്പന-തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്), കട്ടപ്പന-പുല്‍പ്പള്ളി (സൂപ്പര്‍ഫാസ്റ്റ് പ്രീമിയം) എന്നീ സര്‍വീസുകളുടെ ഉദ്ഘാടനവും നടക്കും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാന്‍, ത്രിതലപഞ്ചായത്തംഗങ്ങളായ വിജി കണ്ണന്‍, നൗഷാദ് റ്റി.ഇ, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി.എസ് പ്രമോജ് ശങ്കര്‍ സ്വാഗതവും കട്ടപ്പന അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഷാജി കുര്യാക്കോ നന്ദിയും പറയും. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date