Skip to main content

കോതമംഗലത്ത വന്യമൃഗശല്യം പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ പെട്ടന്ന് പൂർത്തീകരിക്കണം - ആൻ്റണി ജോൺ എം.എൽ.എ

കോതമംഗലം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ നേരിടുന്ന വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാനായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികളുടെ സമയബന്ധിതമായ പൂർത്തീകരണത്തിന് വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആൻ്റണി ജോൺ എം.എൽ.എ പറഞ്ഞു. ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി കോർപ്പറേഷൻ പരിധിയിൽ ജനങ്ങൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് വേഗത്തിൽ പരിഹാരം കാണണമെന്ന് മേയർ വി.കെ മിനിമോൾ യോഗത്തിൽ ആവശ്യപ്പെട്ടു . 

പള്ളിപ്പുറം, ഞാറക്കൽ പഞ്ചായത്തുകൾ നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്  പരിഹാരം കാണണം. കിഴക്കമ്പലം പഞ്ചായത്ത് ബസ് സ്റ്റാൻ്റിൻ്റെ 2020-21 ൽ ആരംഭിച്ച നവീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കണം. കുഴുപ്പിള്ളി പഞ്ചായത്തിലെ ഐക്യസമാജം പാടശേഖരത്ത് പമ്പ് സെറ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഉടൻ തീർപ്പാക്കാൻ ശ്രമിക്കണം. കോൺവെൻ്റ് ബീച്ച് പാലം, ഹെർബർട്ട് പാലം, ചെറിയ കടമക്കുടി പാലം എന്നിവയുടെ നിർമ്മാണത്തിനുള്ള സ്ഥലമെടുപ്പ് നടപടികൾ  പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കണമെന്നും ജില്ലാ കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 

യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ജി . ഉല്ലാസ്,  ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date