Post Category
പ്രളയദുരിതബാധിതര്‍ക്ക് വായ്പാ വിതരണം ഉദ്ഘാടനം ഇന്ന് (21)
പ്രളയദുരിതം അനുഭവിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ നിര്‍ദേശാനുസരണം കവിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്കുന്ന വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ കളക്ടര്‍ പി.ബി.നൂഹ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.രജത്കുമാറിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.കെ.അജിതകുമാരി, സെക്രട്ടറി എം.എസ്.ശ്രീകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും. (പിഎന്‍പി 4115/18)
date
- Log in to post comments