Skip to main content

ബ്യൂറോ ചീഫുമാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്....

ദേശീയ തിരഞ്ഞടുപ്പ് കമ്മീഷൻ 
മാർച്ച് 7 ന് ഉച്ചയ്ക്ക് 12.30 ന് കൊച്ചി ബോൾഗാട്ടി ഹയത്തിൽ അക്രഡിറ്റഡ് മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ച്  പത്രസമ്മേളനം നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ  പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഓരോ സ്ഥാപനത്തിൽ നിന്നും അക്രഡിറ്റേഷൻ ഉള്ള റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, വീഡിയോജേണലിസ്റ്റുകൾ എന്നിവരുടെ ലിസ്റ്റ് രണ്ടു ഫോട്ടോകൾ വീതം അടിയന്തിരമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നാളെ (മാർച്ച് 3) മൂന്നു മണിക്ക് മുമ്പ്  എത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
PRD യുടെ മീഡിയ ലിസ്റ്റിൽ ഉൾപ്പെട്ട മാധ്യമങ്ങൾക്കായിരിക്കും
മാർച്ച് ഏഴിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനത്തിൽ പ്രവേശനം. ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മാധ്യമങ്ങളിൽ അക്രഡിറ്റേഷൻ ഇല്ലാത്തവരെ പത്രസമ്മേളനം കവർ ചെയ്യാൻ നിയോഗിക്കുന്നുവെങ്കിൽ അവർക്കും പാസ് അനുവദിക്കും.

പേര് വിവരം നാളെ തന്നെ കൊടുക്കണമെന്ന് കമ്മീഷൻ നിർദേശമുണ്ട്. ആയതിനാൽ അറിയിപ്പ് പ്രകാരം അടിയന്തിര നടപടി സ്വീകരിച്ചാലും....
 

date