Skip to main content

വനിതാ മതില്‍ : യോഗം ചേര്‍ന്നു

 

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് പത്തനംതിട്ട നഗരസഭാ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നഗരസഭാ ഹാളില്‍ യോഗം ചേര്‍ന്നു. സിഡിഎസ് വൈസ്പ്രസിഡന്റ് നളിനിയെ ഏകോപനത്തിനായി ചുമതലപ്പെടുത്തി. സിഡിഎസില്‍ നിന്ന് 500 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ള 500 പ്രതിനിധികളും എസ്എന്‍ഡിപി യൂണിയനില്‍ നിന്നും 1000 പ്രതിനിധികളും പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സമിതിയുടെ രക്ഷാധികാരിയായി കൗണ്‍സിലര്‍ വി.മുരളീധരനെയും ചെയര്‍മാനായി എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റ് സി.വി.സുരേഷ് കുമാറിനെയും കണ്‍വീനറായി ഡിവൈഎഫ്‌ഐ പ്രതിനിധി വി.ആര്‍.ജോണ്‍സനെയും തെരഞ്ഞെടുത്തു. നഗരസഭാ കൗണ്‍സിലര്‍ പി.കെ.ജേക്കബ്, വിവിധ സംഘടനാ പ്രതിനിധികളായ എസ്.ഹരിലാല്‍, അഹമ്മദ് സാജു, പി.ജയശ്രീ, അങ്കണവാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date